ഹോം / ഹെൽപ്പ് സെൻ്റർ / വലിയ WhatsApp വോയ്‌സ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യുക

വലിയ WhatsApp വോയ്‌സ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യുക

നിങ്ങൾക്ക് സ്ഥിരമായി വലിയ WhatsApp വോയ്‌സ് മെസ്സേജുകൾലഭിക്കാറുണ്ടെങ്കിൽ—ഏകദേശം 4, 5, അല്ലെങ്കിൽ ചിലപ്പോൾ 10 മിനിറ്റ് വരെ ദൈർഘ്യമുള്ളവ—ഇത്തരം വലിയ മെസ്സേജുകളുടെ ട്രാൻസ്‌ക്രിപ്ഷന് WhatsApp-ൻ്റെ നേറ്റീവ് ഫീച്ചർ ഇടക്ക് വെച്ച് പണി മുടക്കുന്നത് ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും.

ടെക്സ്റ്റിന് പകരം, നിങ്ങൾക്കൊരു എറർ ആണ് കാണാൻ കഴിയുക: “Transcript Unavailable.”

എന്തുകൊണ്ടാണ് വലിയ ഓഡിയോ ഫയലുകൾക്ക് മുൻപിൽ WhatsApp പരാജയപ്പെടുന്നത്? അതോടൊപ്പം ഈ വലിയ വോയ്‌സ് നോട്ടുകൾ മുഴുവനായി കേൾക്കാതെ തന്നെ നിങ്ങൾക്ക് എങ്ങനെ അവ ട്രാൻസ്‌ക്രൈബ് ചെയ്യാം?


ചുരുക്കത്തിൽ: വലിയ വോയ്‌സ് നോട്ടുകൾ ട്രാൻസ്‌ക്രൈബ് ചെയ്യുക

ഒരു വലിയ മെസ്സേജിനായി ഇൻ-ബിൽറ്റായ ഫീച്ചറിന്റെ സമയം അവസാനിച്ചാൽ:

  1. നിങ്ങൾ ആപ്പ് റീസ്റ്റാർട്ട് ചെയ്യാനോ ഭാഷാ പാക്ക് വീണ്ടും ഡൗൺലോഡ് ചെയ്യാനോ നിൽക്കരുത്; വലിയ ഫയലുകൾ കൈകാര്യം ചെയ്യാൻ WhatsApp-ൻറെ ഈ ഫീച്ചറിന് സാധിക്കില്ല.
  2. വലിയ ഈ വോയ്‌സ് നോട്ട് Transcriber for WhatsAppപോലെയുള്ള ഒരു AI ബോട്ടിലേക്ക് ഫോർവേഡ് ചെയ്യുക.
  3. വളരെ വലുപ്പമേറിയ ഓഡിയോ ഫയലുകൾ ക്ലാഡ് സെർവറുകളുടെ സഹായത്തോടെ പ്രോസസ്സ് ചെയ്ത് പൂർണ്ണമായ രൂപത്തിൽ നിമിഷങ്ങൾക്കകം ഈ ബോട്ട് തിരികെ നൽകും.

വലിപ്പമുള്ള ഓഡിയോ ഫയലുകൾക്ക് മുന്നിൽ WhatsApp പരാജയപ്പെടുന്നത് എന്തുകൊണ്ട്?

പൂർണ്ണമായും നിങ്ങളുടെ ഫോണിൻറെ പ്രൊസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് WhatsApp ഇതിൻറെ ഫീച്ചറുകൾ നിർമ്മിച്ചിരിക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവർ ഇതൊരു क्लाഡ് സെർവറിലൂടെ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല.

എന്നിരുന്നാലും, മനുഷ്യർ സംസാരിക്കുന്നത് അപ്പപ്പോൾ തന്നെ ടെക്സ്റ്റ് ആക്കി മാറ്റുകയെന്നത് നിങ്ങളുടെ സ്മാർട്ട്‌ഫോണുകളെ സംബന്ധിച്ചിടത്തോളം വലിയൊരു ശ്രമകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിൻറെ മാത്രം സിസ്റ്റം ഉപയോഗിച്ച് 5 മിനിറ്റിലധികം ദൈർഘ്യമുള്ള ഓഡിയോ ഒക്കെ ട്രാൻസ്‌ക്രൈബ് ചെയ്യാൻ ശ്രമിക്കുമ്പോൾ പല കാര്യങ്ങളും പ്രശ്നങ്ങളാവുന്നു:

  • **മെമ്മറി പരിമിതികൾ:**ഇത്ര വലിയൊരു വോയ്‌സ് പ്രോസസ്സ് ചെയ്യാൻ വേണ്ടി നിങ്ങളുടെ ഫോണിലുള്ള RAM വളരെ ചെറിയൊരു അളവിലായതുകൊണ്ട് തന്നെ പലപ്പോഴും ആപ്പ് കട്ടായി പോകുന്നു.
  • **ബാറ്ററി ഡ്രെയിനേജ്:**പത്ത് മിനിട്ടുള്ളൊരു ഓഡിയോ പൂർണ്ണമായി പ്രോസസ്സ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റെ ബാറ്ററി വളരെയധികം നഷ്ടമാകും.
  • **സമയപരിധി:**ഒരുപാട് സമയമെടുത്താണ് ഈ പ്രോസസ്സ് നടക്കുന്നതെങ്കിൽ, ഫോൺ വല്ലാതെ ചൂടാവാതിരിക്കാനും ഫോൺ ഹാങ് ആവാതിരിക്കാനുമായി iOS ഉം ആൻഡ്രോയിഡും അത് നിർത്തലാക്കും.

ഇത്തരത്തിൽ ഫോൺ തന്നെ ഈ പരിപാടി നിർത്തിവെക്കുമ്പോഴാണ് നിങ്ങൾക്ക് “Transcript Unavailable” എന്നൊരു എറർ മെസ്സേജ് WhatsApp കാണിച്ചു തരുന്നത്. കൂടുതൽ ഓപ്റ്റിമൈസ് ചെയ്തിരിക്കുന്നത്, 30 സെക്കൻഡിൽ കുറവുള്ള വീഡിയോകളെ ലക്ഷ്യം വെച്ചാണ്, ഒരിക്കലുമൊരു പോഡ്‌കാസ്റ്റ് പോലെയുള്ള വലിയ വീഡിയോകളെ മുന്നിൽ കണ്ടല്ല.

ഈ 5 മിനിറ്റ് നിയന്ത്രണം മറികടക്കുന്നതിനായി എന്ത് ചെയ്യാം?

നിങ്ങൾക്ക് ഇതുപോലുള്ളൊരു വലിയ മെസ്സേജ് വായിക്കണം എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ വിശ്വസിക്കാൻ പാടില്ല.

നിങ്ങളുടെ ഫോണിന് ഒറ്റക്ക് ചെയ്യാനാവാത്ത ഈ ഭാരിച്ച ഉത്തരവാദിത്തം വളരെ എളുപ്പത്തിൽ ചെയ്തു തരുന്നതിന് സഹായിക്കുന്നതാണ് Transcriber for WhatsApp. കാരണം ക്ലൗഡ് സ്റ്റോറേജിനെ പൂർണ്ണമായും ഡിപെൻഡ് ചെയ്താണ് Transcriber വർക്ക് ചെയ്യുന്നത്. അത്കൊണ്ട് നിങ്ങളുടെ ഫോൺ ഹാങ് ആവും, ബാറ്ററി തീരും എങ്ങനെയുള്ള ഒരു പ്രശ്നത്തെക്കുറിച്ചും നിങ്ങൾ ടെൻഷനടിക്കേണ്ട. ഓഡിയോ ഫയൽ എത്രത്തോളം വലിപ്പമുള്ളതാണ് എന്നത് അതിനൊരു വിഷയമേ അല്ല.

ഒരു 10-മിനിറ്റ് വോയ്‌സ് നോട്ട് നിങ്ങൾ Transcriber-ലേക്ക് ഫോർവേഡ് ചെയ്യുമ്പോൾ:

  • ഈ വർക്കുകളൊന്നും ചെയ്യുന്നത് നിങ്ങളുടെ ഫോൺ അല്ല, അതുകൊണ്ട് നിങ്ങളുടെ ബാറ്ററി തീരില്ല.
  • OS നിർത്തിവെക്കുന്നു എന്നതോ മെമ്മറി സപ്പോർട്ട് ചെയ്യുന്നില്ലെന്നതോ വോയ്‌സ് കൺവെർട്ട് ചെയ്യുന്നതിനെ ബാധിക്കില്ല.
  • കൂടുതൽ ശക്തിയുള്ള ഒരു പുതിയ അഡ്വാൻസ്ഡ് AI വന്നിട്ട് ഒറ്റയടിക്ക് ഈ മുഴുവൻ കാര്യങ്ങളും വളരെ പെട്ടെന്ന് ചെയ്യുന്നു.

ഈയൊരു ഓഡിയോ നിങ്ങൾ കേൾക്കാൻ എടുക്കുന്നതിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ ആ പറഞ്ഞ മുഴുവൻ വാചകങ്ങളും ടെക്സ്റ്റ് രൂപത്തിൽ നിങ്ങൾക്ക് ഇതിലൂടെ മാറ്റിയെടുക്കാൻ കഴിയും.

വലിയ വാചകങ്ങളുള്ള വോയ്‌സ് മാത്രം ലഭിക്കുന്നു എന്ന് പറഞ്ഞ് നിങ്ങൾ ഇനിയൊരിക്കലും നിങ്ങളുടെ വോയ്‌സ് ചാറ്റിനെ പൂട്ടിക്കെട്ടരുത്.

എത്ര വലിയ വോയ്‌സ് നോട്ടുകളും എളുപ്പത്തിൽ ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഇന്ന് തന്നെ ഈ മികച്ച Transcriber സ്വന്തമാക്കൂ.

വോയ്‌സ് മെസ്സേജുകളെ എളുപ്പം വായിക്കാവുന്ന ടെക്സ്റ്റ് ആക്കാം

നിങ്ങളുടെ വാട്‌സ്ആപ്പ് വോയ്‌സ് നോട്ടുകൾ നിമിഷങ്ങൾക്കകം ടെക്സ്റ്റ് ആക്കാനും ചുരുക്കി വായിക്കാനും സാധിക്കും. തികച്ചും സൗജന്യവും തികച്ചും സുരക്ഷിതവുമാണ് — അക്കൗണ്ട് ആവശ്യമില്ല.